Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sindhu Krishna

‘അ​ഹാ​ന​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സി​ന്ധു​വി​ന് ക്ഷ​ണ​മു​ണ്ടാ​ക​ട്ടെ’; പ​രി​ഹാ​സ​ക​മ​ന്‍റി​ന് മ​റു​പ​ടി​യു​മാ​യി സി​ന്ധു കൃ​ഷ്ണ

അ​ഹാ​ന കൃ​ഷ്ണ​യു​ടെ​യും നി​മി​ഷ് ര​വി​യു​ടെ​യും വി​വാ​ഹ​ത്തി​ന് സി​ന്ധു കൃ​ഷ്ണ​യു​ടെ അ​മ്മ വ​സ​ന്ത​യെ​യും സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ത​ൻ​വി സു​ധീ​റി​നെ​യും ക്ഷ​ണി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഉ​യ​ർ​ന്നി​രു​ന്നു. സി​ന്ധു കൃ​ഷ്ണ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് താ​ഴെ​യും ഇ​ത്ത​ര​ത്തി​ൽ ക​മ​ന്‍റു​ക​ളെ​ത്തി​യി​രു​ന്നു.

ഇ​തി​ന് സി​ന്ധു പ​റ​ഞ്ഞൊ​രു മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. അ​ഹാ​ന​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സി​ന്ധു​വി​ന് ക്ഷ​ണം ഉ​ണ്ടാ​ക​ട്ടെ എ​ന്നാ​യി​രു​ന്നു ഒ​രു വി​മ​ർ​ശ​ക​ന്‍റെ ക​മ​ന്‍റ്. ‘ആ ​വ​ലി​യ മ​ന​സി​നു ന​ന്ദി​യു​ണ്ട് കേ​ട്ടോ’ എ​ന്നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ മ​റു​പ​ടി.

സ്വ​ന്തം വി​വാ​ഹ​ത്തി​ന് അ​ഹാ​ന അ​മ്മൂ​മ്മ​യെ ക്ഷ​ണി​ച്ചി​ല്ലെ​ന്നും അ​മ്മ​യെ ക്ഷ​ണി​ക്കാ​ൻ സി​ന്ധു കൃ​ഷ്ണ​യും ഇ​ട​പ്പെ​ട്ടി​ല്ലെ​ന്നു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം. ഇ​വ​രു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്നം നേ​ര​ത്തെ അ​ഹാ​ന ത​ന്നെ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

Movies

അ​മ്മൂ​മ്മ ഭ​യ​ങ്ക​ര പ്ര​ശ്ന​ക്കാ​രി, ആ ​കാ​ര​ണം കൊ​ണ്ട് അ​ന്ന് നി​ർ​ത്തി​യ​താ​ണ് അ​വ​രു​മാ​യു​ള്ള ബ​ന്ധം: പൊ​ട്ടി​ത്തെ​റി​ച്ച് അ​ഹാ​ന  

അ​മ്മൂ​മ്മ​യെ ഒ​റ്റ​പ്പെ​ടു​ത്തി, തി​രി​ഞ്ഞു നോ​ക്കി​യി​ല്ല എ​ന്ന ത​ര​ത്തി​ൽ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു നേ​രെ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞ് അ​ഹാ​ന കൃ​ഷ്ണ.

അ​മ്മൂ​മ്മ​യെ സി​ന്ധു കൃ​ഷ്ണ​യു​ടെ കു​ടും​ബം ഒ​റ്റ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി​ന്ധു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ത​ൻ​വി ഒ​രു വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണ​വും തു​റ​ന്നു പ​റ​ഞ്ഞ് അ​ഹാ​ന രം​ഗ​ത്തെ​ത്തി​യ​ത്.

കു​ടും​ബ​ത്തി​ൽ സ്ഥി​ര​മാ​യി പ്ര​ശ്നം ഉ​ണ്ടാ​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​മ്മൂ​മ്മ​യെ​ന്നും പ്രാ​യ​മാ​യ ആ​ളെ​ന്നു ക​രു​തി പ​ല​തും ക്ഷ​മി​ച്ചെ​ങ്കി​ലും ഒ​രി​ക്ക​ലും പൊ​റു​ക്കാ​ൻ പ​റ്റാ​ത്ത കാ​ര്യ​ങ്ങ​ൾ അ​വ​ർ വി​ളി​ച്ചു പ​റ​ഞ്ഞെ​ന്നും അ​തി​ന്‍റെ പേ​രി​ലാ​ണ് അ​മ്മൂ​മ്മ​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും അ​ഹാ​ന പ​റ​ഞ്ഞു. 

അ​മ്മൂ​മ്മ​യു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​തെ അ​പ്പൂ​പ്പ​നെ നോ​ക്കാ​ൻ വ​ന്ന ഹോം ​ന​ഴ്സു​മാ​ർ സേ​വ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ വ​രെ വ​ന്നെ​ന്നും അ​ഹാ​ന പ​റ​ഞ്ഞു. ഇ​തു ചോ​ദ്യം ചെ​യ്തു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലാ​ണ് അ​മ്മൂ​മ്മ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും അ​ഹാ​ന വെ​ളി​പ്പെ​ടു​ത്തി

‘ഞ​ങ്ങ​ളും അ​മ്മൂ​മ്മ​യും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നും അ​പ്പൂ​പ്പ​ൻ മ​രി​ക്കു​ന്ന​തി​നും ഒ​രു ബ​ന്ധ​വു​മി​ല്ല. 2025 ഒ​ക്ടോ​ബ​ർ 31നാ​ണ് അ​മ്മൂ​മ്മ​യു​മാ​യു​ള്ള ബ​ന്ധം മു​റി​യു​ന്ന​ത്. ഇ​ഷാ​നി​യു​ടെ പി​റ​ന്നാ​ളി​ന് ഒ​രു ദി​വ​സം മു​ൻ​പ്. ഇ​ഷാ​നി​യു​ടെ ബ​ർ​ത്ത്ഡേ പാ​ർ​ട്ടി​യി​ൽ അ​പ്പൂ​പ്പ​നും അ​മ്മൂ​മ്മ​യും വ​രാ​നി​രു​ന്ന​താ​ണ്. അ​മ്മൂ​മ്മ​യു​മാ​യി വ​ലി​യൊ​രു പ്ര​ശ്നം ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് അ​വ​ർ വ​രാ​തെ ഇ​രു​ന്ന​ത്.

പി​ന്നെ ഞ​ങ്ങ​ളെ​ല്ലാ​വ​രും അ​മ്മൂ​മ്മ​യെ കാ​ണു​ന്ന​ത് ത​ന്നെ അ​പ്പൂ​പ്പ​ൻ മ​രി​ക്കു​ന്ന ദി​വ​സ​മാ​ണ്, അ​താ​യ​ത് 2026 മാ​ർ​ച്ച് 29. അ​മ്മൂ​മ്മ​യെ​ക്കു​റി​ച്ച് ഇ​തു പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, എ​ന്നാ​ലും പ​റ​യു​ക​യാ​ണ്... അ​മ്മൂ​മ്മ എ​പ്പോ​ഴും ഒ​രു പ്ര​ശ്ന​ക്കാ​രി​യാ​യി​രു​ന്നു. ഒ​രു​മി​ച്ചു പോ​കാ​ൻ ശ​രി​ക്കും ബു​ദ്ധി​മു​ട്ടാ​ണ്. അ​മ്മ ഞ​ങ്ങ​ൾ​ക്കു ത​രു​ന്ന സ്നേ​ഹം വ​ലു​താ​ണ്. പ​ക്ഷേ, അ​മ്മ​യ്ക്ക് അ​ത് ല​ഭി​ച്ചി​ട്ടി​ല്ല. അ​ത് അ​മ്മ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കാ​ര​ണം അ​പ്പൂ​പ്പ​ൻ ന​ല്ലൊ​രു പാ​ര​ന്‍റ് ആ​യി​രു​ന്നു. ഞ​ങ്ങ​ളും കു​ഞ്ഞു​നാ​ൾ മു​ത​ൽ അ​മ്മൂ​മ്മ​യു​ടെ ഭ്രാ​ന്ത​ൻ സ്വ​ഭാ​വ​ങ്ങ​ൾ കാ​ണു​ന്ന​താ​ണ്. ഞ​ങ്ങ​ളെ​പ്പോ​ഴും അ​തു പോ​ട്ടെ​യെ​ന്നു വ​യ്ക്കും

അ​പ്പൂ​പ്പ​ൻ വ​യ്യാ​തെ ആ​യ​പ്പോ​ൾ അ​മ്മൂ​മ്മ​യു​ടെ സ്വ​ഭാ​വം കു​റ​ച്ചൂ​ടെ മോ​ശ​മാ​യി. അ​പ്പൂ​പ്പ​ന് വീ​ട്ടി​ൽ ഒ​രു ഹോം ​ന​ഴ്സി​നെ സ്ഥി​ര​മാ​യി വേ​ണ്ട അ​വ​സ്ഥ വ​ന്നു. അ​മ്മൂ​മ്മ​യ്ക്ക് ഭ​യ​ങ്ക​ര വൃ​ത്തി പ്രാ​ന്താ​ണ്. അ​തു കൂ​ടി​ക്കൂ​ടി ആ​രും വീ​ട്ടി​ൽ വ​രു​ന്ന​ത് ഇ​ഷ്ട​മ​ല്ലാ​താ​യി. അ​തു​കൊ​ണ്ട് ഹോം ​ന​ഴ്സ് വീ​ട്ടി​ലു​ള്ള​ത് അ​മ്മൂ​മ്മ​യ്ക്ക് കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലാ​യി​രു​ന്നു.

അ​തു​കൊ​ണ്ട് ഇ​വ​ർ ഓ​രോ പ്ര​ശ്ന​മു​ണ്ടാ​ക്കും, അ​തോ​ടെ ഹോം ​ന​ഴ്സ് പോ​കും. സെ​പ്റ്റം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള സ​മ​യ​ത്ത് 15 ഹോം ​ന​ഴ്സ് എ​ങ്കി​ലും വ​ന്നു പോ​യി​ട്ടു​ണ്ടാ​കും. അ​മ്മൂ​മ്മ​യു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് അ​വ​ർ പോ​യ​ത്. ഹോം ​ന​ഴ്സാ​ണ് അ​പ്പൂ​പ്പ​നെ ബാ​ത്ത്റൂ​മി​ൽ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നു പ​റ​ഞ്ഞ് അ​പ്പൂ​പ്പ​നെ ബെ​ഡ് റൂ​മി​ൽ കി​ട​ത്താ​തെ ഹാ​ളി​ലാ​ണ് കി​ട​ത്തി​കൊ​ണ്ടി​രു​ന്ന​ത്. ഇ​തൊ​ക്കെ കാ​ണു​മ്പോ​ൾ പു​ള്ളി​ക്കാ​രി​യു​മാ​യി അ​ടി ഉ​ണ്ടാ​കി​ല്ലേ? അ​പ്പൂ​പ്പ​ന്‍റെ ആ​രോ​ഗ്യ​കാ​ര്യം പ​റ​ഞ്ഞാ​ണ് ഞ​ങ്ങ​ൾ ത​മ്മി​ൽ അ​ടി​യാ​കു​ന്ന​ത്. 

ഒ​രു ദി​വ​സം രാ​വി​ലെ ഹോം ​ന​ഴ്സ് വി​ളി​ച്ചു പ​റ​ഞ്ഞു, ‘അ​പ്പൂ​പ്പ​ന്‍റെ മൂ​ക്കി​ൽ നി​ന്ന് ര​ക്തം വ​രു​ന്നു... എ​ന്നെ അ​മ്മൂ​മ്മ വീ​ട്ടി​ൽ ക​യ​റ്റു​ന്നി​ല്ല. എ​ന്തു ചെ​യ്യും’ എ​ന്ന്. ഈ ​പ്ര​ശ്ന​ത്തി​ന്‍റെ ഇ​ട​യി​ൽ വ​ള​രെ മോ​ശ​മാ​യ കാ​ര്യ​ങ്ങ​ൾ അ​മ്മൂ​മ്മ പ​റ​ഞ്ഞു. ഒ​രി​ക്ക​ലും ക്ഷ​മി​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള മോ​ശം കാ​ര്യ​ങ്ങ​ളാ​ണ് വി​ളി​ച്ചു പ​റ​ഞ്ഞ​ത്. അ​ത്ര​യും വൃ​ത്തി​കേ​ട് പ​റ​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു, ആ ​ബ​ന്ധം അ​ക​റ്റി ത​ന്നെ നി​റു​ത്താം. അ​വ​രു​ടെ ബാ​ക്കി കാ​ര്യ​ങ്ങ​ളൊ​ക്കെ നോ​ക്കാം... പ​ക്ഷേ, മാ​റി നി​ൽ​ക്ക​ട്ടെ എ​ന്ന്. അ​മ്മൂ​മ്മ​യ്ക്ക് വ്യ​ക്ത​മാ​യി അ​റി​യാം, എ​ന്തു​കൊ​ണ്ട് ഞ​ങ്ങ​ൾ വി​ളി​ക്കു​ന്നി​ല്ല എ​ന്ന്,’ അ​ഹാ​ന വെ​ളി​പ്പെ​ടു​ത്തി. 

‘അ​ന്ന് അ​മ്മൂ​മ്മ എ​നി​ക്കെ​തി​രെ മോ​ശ​മാ​യി പ​റ​ഞ്ഞ​തി​ന്‍റെ വോ​യ്സ് നോ​ട്ട് ഫാ​മി​ലി ഗ്രൂ​പ്പി​ൽ ഇ​ട്ട​പ്പോ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ്ര​തി​ക​രി​ച്ച വ്യ​ക്തി​യാ​ണ് ത​ൻ​വി. യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ ത​ൻ​വി​ക്കും അ​റി​യാം. എ​ന്നി​ട്ട് കാ​ന​ഡ​യി​ൽ നി​ന്ന് വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്നു, അ​മ്മൂ​മ്മ​യെ​ക്കൊ​ണ്ട് പ​റ​ഞ്ഞു പ​റ​യി​പ്പി​ക്കു​ന്ന പോ​ലെ ഓ​രോ​ന്നു ചെ​യ്യു​ന്നു. അ​തെ​ടു​ത്ത് വ്ലോ​ഗി​ൽ ഇ​ടാ​ൻ ത​ൻ​വി കാ​ണി​ച്ച മ​ന​സ്! എ​നി​ക്കൊ​ന്നു​മി​ല്ല പ​റ​യാ​ൻ! അ​മ്മൂ​മ്മ പ​റ​ഞ്ഞ​തും ചെ​യ്ത​തും തെ​റ്റാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു ക്ഷ​മ പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ടാ​ൻ ത​ൻ​വി​ക്ക് ക​ഴി​ഞ്ഞി​ല്ല. പ്രാ​യ​മാ​യ ആ​ള​ല്ലേ എ​ന്നു ക​രു​തി എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ങ്ങ​നെ ക്ഷ​മി​ച്ചു വി​ടാ​ൻ ക​ഴി​യി​ല്ല,’ അ​ഹാ​ന പ​റ​യു​ന്നു. 

‘ത​ൻ​വി പ​ങ്കു​വ​ച്ച വീ​ഡി​യോ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നെ​തി​രെ ഒ​രു നെ​ഗ​റ്റി​വ് ഇം​പാ​ക്ട് ഉ​ണ്ടാ​ക്കി. അ​ച്ഛ​ൻ എ​ന്ന​ത്തെ​യും പോ​ലെ പ​റ​ഞ്ഞു, സ​ത്യം ന​മ്മു​ടെ ഭാ​ഗ​ത്താ​ണെ​ങ്കി​ൽ നി​ശ​ബ്ദ​മാ​യി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​താ​ണ് മി​ക​ച്ച ആ​യു​ധം. ഇ​താ​ദ്യ​മാ​യ​ല്ല ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ഇ​തു​പോ​ലെ ക​ള്ള​ങ്ങ​ൾ പ​റ​യു​ന്ന​ത്. പ​ക്ഷേ, അ​ച്ഛ​ൻ പ​റ​ഞ്ഞ​പോ​ലെ നി​ശ​ബ്ദ​യാ​യി​രി​ക്കാ​ൻ എ​നി​ക്ക് പ​റ്റി​ല്ല. ഇ​വി​ടെ ടാ​ർ​ഗ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത് എ​ന്‍റെ അ​മ്മ​യാ​ണ്. 

കു​ടും​ബ​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന ഡ്രാ​മ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നു പ​റ​യു​ന്ന​ത് മോ​ശ​മാ​ണ്. പു​തി​യ വ്ലോ​ഗി​നു​ള്ള കോ​ണ്ട​ന്‍റ് ആ​യ​ല്ലോ എ​ന്നു പ​റ​യു​ന്ന​വ​രു​ണ്ട്. ഒ​ന്നോ​ർ​ക്കു​ക, ഞ​ങ്ങ​ൾ അ​ത്ത​ര​ക്കാ​ര​ല്ല. പ​ക്ഷേ, ഇ​തി​ങ്ങ​നെ വ​ന്നു പ​റ​യേ​ണ്ടി വ​രു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ‘‘ത​ൻ​വി​യ​ല്ലേ, വി​ട്ടു ക​ള​യൂ’’ എ​ന്നാ​ണ് അ​മ്മ​യു​ടെ നി​ല​പാ​ട്. പ​ക്ഷേ എ​നി​ക്ക് പ​റ്റി​ല്ല,’ അ​ഹാ​ന പ​റ​ഞ്ഞു. 

അ​മ്മൂ​മ്മ ഒ​റ്റ​യ്ക്കാ​യ​തു​കൊ​ണ്ടാ​ണ് താ​ൻ നാ​ട്ടി​ലേ​ക്ക് വ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി ത​ൻ​വി ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. അ​തി​ൽ കാ​ന​ഡ​യി​ലേ​ക്ക് അ​മ്മൂ​മ്മ വി​ളി​ച്ചു ക​ര​യു​ന്ന വി​ഡി​യോ കോ​ളി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ഡി​യോ​യി​ൽ അ​മ്മൂ​മ്മ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ‘‘ഞാ​ൻ എ​ന്താ​യാ​ലും ഇ​ങ്ങ​നെ ദി​വ​സ​ങ്ങ​ൾ എ​ണ്ണി ഇ​രി​ക്കു​ക​യാ​ണ് മ​ക്ക​ളെ, എ​ന്‍റെ കു​ട്ടി​ക​ളെ കാ​ണാ​ൻ. കാ​ര​ണം എ​നി​ക്ക് ആ​രു​മി​ല്ല. ഞാ​ൻ ഒ​റ്റ​യ്ക്കാ​യി. എ​ന്‍റെ അ​പ്പൂ​പ്പ​ൻ അ​ങ്ങ് പോ​യി. ഞാ​ൻ ഒ​റ്റ​യ്ക്കാ​യി. എ​നി​ക്ക് ആ​രൊ​രു​ത്ത​രും ഇ​ല്ല. ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള ഒ​രു ജോ​ലി​ക്കാ​ര​നും ഇ​ല്ല. ആ​രും ഒ​രു ഫോ​ൺ കോ​ൾ പോ​ലും ചെ​യ്യു​ന്നി​ല്ല. അ​തു​കാ​ര​ണം കൊ​ണ്ട് ഇ​പ്പൊ എ​നി​ക്ക് ഇ​ത്ര​യും ബി​പി കൂ​ടി ഹൈ ​ബി​പി ആ​ണ്. അ​ത്ര​യ്ക്ക് വ​യ്യാ​തെ​യാ​ണ് മോ​നെ ഇ​രി​ക്കു​ന്ന​ത്. നി​ങ്ങ​ളെ ഒ​ക്കെ കാ​ണു​മ്പോ​ൾ ഒ​രു​പ​ക്ഷേ എ​ന്‍റെ ബി​പി കൂ​ടെ കു​റ​ഞ്ഞു കി​ട്ടു​മെ​ന്ന് വി​ചാ​രി​ക്കു​ന്നു. കാ​ണാ​ൻ കൊ​തി​യാ​യി.’’ ഈ ​ദൃ​ശ്യ​ങ്ങ​ളാ​ണ് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി വ​ച്ച​ത്. 

Movies

എ​ന്നെ നോ​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​മ്മൂ​മ്മ ക​ര​യു​ക​യാ​യി​രു​ന്നു, സി​ന്ധു കൃ​ഷ്ണ​യു​ടെ അ​മ്മ​യെ​ക്കു​റി​ച്ച് ത​ൻ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

ന​ടി സി​ന്ധു കൃ​ഷ്ണ​യു​ടെ അ​മ്മ​യെ​ക്കു​റി​ച്ച് സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ വി​വാ​ദ​ത്തി​ലേ​യ്ക്ക്. സി​ന്ധു​വി​ന്‍റെ അ​മ്മ​യെ നോ​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും അ​തി​നാ​ൽ കാ​ന​ഡ​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് താ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് വ​ന്നെ​ന്നു​മാ​ണ് സി​ന്ധു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ത​ൻ​വി പ​റ​ഞ്ഞ​ത്.

ത​ൻ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ സി​ന്ധു​വി​ന്‍റെ മ​ക​ൾ അ​ഹാ​ന​യും കൂ​ടി എ​ത്തി​യ​തോ​ടെ ഈ ​കു​ടും​ബ​പ്ര​ശ്നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി.

ത​ൻ​വി യു​ട്യൂ​ബി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ അ​മ്മൂ​മ്മ പ​റ​യു​ന്ന ചി​ല ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ഒ​രു​ങ്ങി​യ ത​ൻ​വി​യോ​ട് സി​ന്ധു കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​മ്മ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ‘‘ഞാ​ൻ എ​ന്താ​യാ​ലും ഇ​ങ്ങ​നെ ദി​വ​സ​ങ്ങ​ൾ എ​ണ്ണി ഇ​രി​ക്കു​ക​യാ​ണ് മ​ക്ക​ളെ, എ​ന്‍റെ​കു​ട്ടി​ക​ളെ കാ​ണാ​ൻ. കാ​ര​ണം എ​നി​ക്ക് ആ​രു​മി​ല്ല. ഞാ​ൻ ഒ​റ്റ​യ്ക്കാ​യി. എ​ന്‍റെ അ​പ്പൂ​പ്പ​ൻ അ​ങ്ങ് പോ​യി. ഞാ​ൻ ഒ​റ്റ​യ്ക്കാ​യി. എ​നി​ക്ക് ആ​രൊ​രു​ത്ത​രും ഇ​ല്ല. ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള ഒ​രു ജോ​ലി​ക്കാ​ര​നും ഇ​ല്ല. ആ​രും ഒ​രു ഫോ​ൺ കോ​ൾ പോ​ലും ചെ​യ്യു​ന്നി​ല്ല. അ​തു​കാ​ര​ണം കൊ​ണ്ട് ഇ​പ്പൊ എ​നി​ക്ക് ഇ​ത്ര​യും ബി​പി കൂ​ടി ഹൈ ​ബി​പി ആ​ണ്. അ​ത്ര​യ്ക്ക് വ​യ്യാ​തെ​യാ​ണ് മോ​നെ ഇ​രി​ക്കു​ന്ന​ത്. നി​ങ്ങ​ളെ ഒ​ക്കെ കാ​ണു​മ്പോ​ൾ ഒ​രു​പ​ക്ഷേ എ​ന്‍റെ ബി​പി കൂ​ടെ കു​റ​ഞ്ഞു കി​ട്ടു​മെ​ന്ന് വി​ചാ​രി​ക്കു​ന്നു. കാ​ണാ​ൻ കൊ​തി​യാ​യി.’’

സി​ന്ധു കൃ​ഷ്ണ​യു​ടെ അ​ച്ഛ​ൻ മ​രി​ക്കു​ന്ന സ​മ​യ​ത്ത് ത​ൻ​വി ഗ​ർ​ഭി​ണി ആ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ ആ​യ​തി​നാ​ൽ അ​പ്പൂ​പ്പ​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ ത​ൻ​വി​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ത​ന്നെ നി​ര​ന്ത​രം നാ​ട്ടി​ലേ​ക്ക് അ​പ്പൂ​പ്പ​നും അ​മ്മൂ​മ്മ​യും വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ത​ൻ​വി വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, അ​പ്പൂ​പ്പ​ൻ മ​രി​ച്ച​തോ​ടെ അ​മ്മൂ​മ്മ ഒ​റ്റ​പ്പെ​ട്ടു​വെ​ന്നും ആ ​സ​ങ്ക​ടം സ​ഹി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ത​ൻ​വി പ​റ​യു​ന്നു.

ത​ൻ​വി​യു​ടെ വാ​ക്കു​ക​ൾ

എ​ന്നെ കു​ഞ്ഞി​ലെ മു​ത​ലേ എ​ന്‍റെ അ​പ്പൂ​പ്പ​നും അ​മ്മൂ​മ്മ​യും ആ​ണ് വ​ള​ർ​ത്തി​യ​ത്. അ​പ്പോ​ൾ ക​ഴി​ഞ്ഞ ഒ​ന്നോ ര​ണ്ടോ വ​ർ​ഷ​മാ​യി​ട്ട് അ​പ്പൂ​പ്പ​നും അ​മ്മൂ​മ്മ​യും എ​ന്നോ​ട് ‘മ​ക്ക​ളെ വാ ​ന​മു​ക്ക് വ​യ്യ’ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഞാ​ൻ വി​ചാ​രി​ച്ചു, ഓ​ക്കേ അ​മ്മൂ​മ്മ​യ്ക്ക് അ​പ്പൂ​പ്പ​ൻ ഉ​ണ്ട്, അ​പ്പൂ​പ്പ​ന് അ​മ്മൂ​മ്മ ഉ​ണ്ട്.

പി​ന്നെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം അ​പ്പൂ​പ്പ​ന് ഹോം ​നേ​ഴ്സ് ഉ​ണ്ടാ​യി​രു​ന്നു. പി​ന്നെ അ​വ​ർ​ക്ക് വീ​ട് തൂ​ത്തു തു​ട​ക്കാ​ൻ ആ​ളു​ണ്ടാ​യി​രു​ന്നു. ഞാ​ൻ മാ​സം അ​ങ്ങോ​ട്ട് പൈ​സ അ​യ​ച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​വ​ർ​ക്ക് അ​വ​രു​ണ്ട​ല്ലോ എ​ന്നു​ള്ള ധൈ​ര്യ​ത്തി​ൽ ഞാ​ൻ പി​ന്നെ അ​വ​രെ വി​ളി​ക്കു​മ്പോ​ൾ ‘വ​രാം വ​രാം... ആ​ലോ​ചി​ക്കാം’ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഇ​രി​ക്കു​വാ​യി​രു​ന്നു.

അ​വ​സാ​നം ഞാ​ൻ ഗ​ർ​ഭി​ണി ആ​യ സ​മ​യ​ത്ത് അ​പ്പൂ​പ്പ​ൻ ‘മ​ക്ക​ളെ നീ ​വ​രു​ന്നി​ല്ലേ മ​ക്ക​ളെ... നീ ​എ​പ്പോ​ൾ വ​രും’ എ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ എ​ന്താ​യാ​ലും ഇ​നി കൊ​ച്ച് ജ​നി​ച്ചു കു​റ​ച്ച് മാ​സം ക​ഴി​ഞ്ഞി​ട്ട് അ​ങ്ങോ​ട്ടേ​ക്ക് വ​രാം. നി​ങ്ങ​ൾ​ക്ക് ര​ണ്ടു​പേ​ർ​ക്കും അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും നി​ങ്ങ​ളു​ണ്ട​ല്ലോ എ​ന്നൊ​ക്കെ പ​റ​ഞ്ഞു. അ​തു മാ​ത്ര​മ​ല്ല ഈ ​ജോ​ലി​ക്ക് വ​രു​ന്ന ആ​ൾ​ക്കാ​രും സ്ഥി​രം നി​ൽ​ക്കു​ന്നി​ല്ലാ​യി​രു​ന്നു.

ന​മ്മു​ടേ​ത് ഇ​ച്ചി​രി വ​ലി​യ വീ​ടാ​ണ്. ഒ​രു അ​ഞ്ചു ബെ​ഡ്റൂം ഉ​ള്ള വീ​ടാ​ണ്. അ​തെ​ല്ലാം മൊ​ത്ത​വും ദി​വ​സ​വും വൃ​ത്തി​യാ​ക്കു​ന്ന​ത് ഇ​ച്ചി​രി ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞ് സ്ഥി​രം ആ​ൾ​ക്കാ​ർ നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. എ​ന്നാ​ലും ഞാ​ൻ പ​റ​യും, ‘അ​ഡ്ജ​സ്റ്റ് ചെ​യ്യ്... എ​ന്തെ​ങ്കി​ലും ആ​ക​ട്ടെ’ എ​ന്ന്. അ​വ​സാ​നം എ​ന്‍റെ വ​ള​കാ​പ്പി​ന്‍റെ ത​ലേ​ദി​വ​സം വ​രെ അ​പ്പൂ​പ്പ​ൻ പ​റ​ഞ്ഞു, ‘മ​ക്ക​ളെ നീ ​എ​ന്ന് വ​രും’ എ​ന്ന്. അ​പ്പോ​ഴും ഞാ​ൻ പ​റ​ഞ്ഞു, ‘ഞാ​ൻ വ​രാം അ​പ്പൂ​പ്പാ... ഇ​നി സ​മ​യ​മു​ണ്ട​ല്ലോ. എ​ന്തി​നാ നി​ങ്ങ​ൾ കി​ട​ന്ന് എ​ന്നെ ചു​മ്മാ ഇ​പ്പോ​ഴേ വി​ളി​ക്കു​ന്ന​ത്’ എ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ വ​ഴ​ക്ക് വ​രെ പ​റ​ഞ്ഞു. അ​തി​ന്‍റെ പി​റ്റേ​ദി​വ​സം രാ​വി​ലെ​യാ​ണ് ഞാ​ൻ അ​റി​യു​ന്ന​ത് അ​പ്പൂ​പ്പ​ൻ ഇ​ങ്ങ​നെ മ​രി​ച്ചു​പോ​യെ​ന്ന്. 

അ​തും കൂ​ടെ അ​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് റി​ഗ്ര​റ്റ് ആ​യി​രു​ന്നു. കാ​ര​ണം എ​ന്നെ അ​വ​രാ​ണ് വ​ള​ർ​ത്തി​യ​ത്. അ​വ​സാ​നം ‘നീ ​വാ വാ’ ​എ​ന്ന് വി​ളി​ച്ചി​ട്ട് ഞാ​ൻ വ​ന്നി​ല്ല. കാ​ര​ണം ഞാ​ൻ കു​റ​ച്ച് പൈ​സ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്ക് കാ​ന​ഡ​യി​ൽ ഒ​രു വീ​ട് വ​യ്ക്ക​ണം എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ പ​രി​പാ​ടി​യും പ്ലാ​നും. ഞാ​ൻ നി​ൽ​ക്കു​ന്ന​ത് ചെ​റി​യൊ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഹൗ​സി​ലാ​ണ്. ഞാ​ൻ പ​ണ്ട് പ​ഠി​ച്ചോ​ണ്ടി​രു​ന്ന സ​മ​യ​ത്ത് കേ​റി​യ ബി​ൽ​ഡി​ങ്ങാ​ണ്. അ​വ​രെ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ സൂ​പ്പ​ർ ആ​യി കൊ​ണ്ടു​വ​ര​ണം എ​ന്ന​ത് എ​ന്‍റെ ആ​ഗ്ര​ഹം ആ​യി​രു​ന്നു. അ​തി​നാ​യി പൈ​സ് സേ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. 

എ​ന്നെ നോ​ക്കി വ​ള​ർ​ത്തി​യ​വ​ർ​ക്ക് അ​വ​സാ​നം ഇ​ങ്ങ​നെ പ്രാ​യം ആ​യ​തി​നു​ശേ​ഷം അ​വ​രെ നോ​ക്കാ​ൻ പ​റ്റു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്തി​നാ പി​ന്നെ ഇ​ത്ര​യും ഞാ​ൻ പൈ​സ ഉ​ണ്ടാ​ക്കി അ​വ​ർ​ക്ക​യ​ച്ച​ത്? ഇ​വ​ർ​ക്ക് വ​ല്ല​വ​ർ​ക്കും പൈ​സ കൊ​ടു​ത്തി​ട്ട് എ​ന്നെ നോ​ക്കി​യാ പോ​രാ​യി​രു​ന്നോ? അ​തു​കൊ​ണ്ട് ഞാ​ൻ ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​വ് ടൈം ​നോ​ക്കി ഇ​ങ്ങോ​ട്ടേ​ക്ക് വ​ന്നേ​ക്കു​വാ. എ​ന്നെ​ക്കൊ​ണ്ട് ഇ​വ​ർ​ക്ക് പ​റ്റു​ന്ന ഒ​രു ഹോം ​നേ​ഴ്സും അ​ല്ലെ​ങ്കി​ൽ പ​റ്റു​ന്ന ഒ​രു സ്ഥി​രം നി​ൽ​ക്കാ​ൻ പ​റ്റി​യ ഒ​രു ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന ഒ​രാ​ളെ ഏ​ർ​പ്പാ​ട് ചെ​യ്തു.’’

തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട് വ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ആ​യി​രു​ന്നു​വെ​ന്നും ത​ൻ​വി വെ​ളി​പ്പെ​ടു​ത്തി. ‘ഞാ​ൻ വ​ന്ന​പ്പോ​ൾ ഈ ​വീ​ട് എ​ന്‍റെ പൊ​ന്നേ മൊ​ത്ത​വും കു​ള​മാ​യി​രു​ന്നു. കു​ളം എ​ന്ന് വെ​ച്ചാ​ൽ എ​നി​ക്ക് വീ​ട് ക​ണ്ട​പ്പോ​ൾ ത​ല ക​റ​ങ്ങു​വാ. അ​മ്മാ​തി​രി സാ​ധ​ന​ങ്ങ​ളാ കൂ​ട്ടി കൂ​ട്ടി കൂ​ട്ടി കൂ​ട്ടി വെ​ച്ചേ​ക്കു​ന്ന​ത്. ഇ​തൊ​ന്നും ന​മു​ക്ക് ഒ​റ്റ ഒ​രു ദി​വ​സ​ത്തി​ൽ വൃ​ത്തി​യാ​ക്കി തീ​ർ​ക്കാ​ൻ പ​റ്റ​ത്തി​ല്ല. ഞാ​ൻ അ​തേ​പോ​ലെ മാ​നേ​ജ്മെ​ന്‍റ് ലെ​വ​ൽ ജോ​ലി​യാ​ണ് വി​ട്ടി​ട്ട് വ​ന്ന​ത്. അ​മ്മൂ​മ്മ ക​ര​യു​ന്ന​ത് കാ​ണു​മ്പോ​ൾ എ​നി​ക്ക് ഭ​യ​ങ്ക​ര വി​ഷ​മ​മാ​ണ്.

ഞാ​ൻ ഇ​രു​ന്ന് ക​ര​യും. എ​ന്‍റെ​യും ക​ര​ച്ചി​ൽ ക​ണ്ടി​ട്ട് യോ​ജി പ​റ​ഞ്ഞു, ഓ​ക്കേ ത​ൽ​ക്കാ​ല​ത്തേ​ക്ക് ന​മു​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് മാ​റാം. ഇ​ന്ത്യ​യി​ലേ​ക്ക് മാ​റി അ​മ്മൂ​മ്മ​യു​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം ഓ​ക്കേ ആ​ക്കാം. അ​ഥ​വാ അ​മ്മൂ​മ്മ​യു​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം നോ​ക്കാ​ൻ ആ​രെ​ങ്കി​ലും കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഞാ​ൻ ത​ന്നെ ഇ​വി​ടെ നി​ൽ​ക്കും. അ​താ​ണ് പ്ലാ​ൻ,’ ത​ൻ​വി പ​റ​ഞ്ഞു.

ത​ൻ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. സം​ഗ​തി വി​വാ​ദ​മാ​യ​തോ​ടെ ത​ൻ​വി ക​മ​ന്‍റ് ബോ​ക്സ് പൂ​ട്ടി. അ​പ്പൂ​പ്പ​ന്‍റെ മ​ര​ണ ശേ​ഷം വ​ള​രെ വൈ​കാ​രി​ക​മാ​യി സം​സാ​രി​ച്ച് അ​ഹാ​ന ഒ​രു വ്ലോ​ഗ് പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് നേ​രെ​യും ഇ​പ്പോ​ൾ വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്. അ​തി​നി​ടെ ത​നി​ക്കെ​തി​രെ വ​ന്ന ക​മ​ന്‍റു​ക​ളി​ലൊ​ന്നി​ന് അ​ഹാ​ന മ​റു​പ​ടി ന​ൽ​കി. സ​ത്യ​മ​റി​യാ​തെ ആ​ളു​ക​ൾ പെ​ട്ടെ​ന്ന് ജ​ഡ്ജ് ചെ​യ്യു​ന്ന​ത് നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നാ​ണ് അ​ഹാ​ന പ​റ​യു​ന്ന​ത്. 

 

Movies

ഡാ​ഡി എ​ന്ന വി​ളി​കേ​ൾ​ക്കാ​ൻ ഇ​നി രം​ഗ​നാ​ഥ​നി​ല്ല; സി​ന്ധു കൃ​ഷ്ണ​യു​ടെ പി​താ​വ് അ​ന്ത​രി​ച്ചു

 

ന​ട​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ സി​ന്ധു കൃ​ഷ്ണ​യു​ടെ പി​താ​വ് എ​സ്. രം​ഗ​നാ​ഥ​ൻ അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് അ​ന്ത്യം. സി​ന്ധു കൃ​ഷ്ണ​യു​ടെ​യും മ​ക്ക​ളു​ടെ​യും യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഏ​റെ പ​രി​ചി​ത​നാ​യി​രു​ന്നു ഡാ​ഡി എ​ന്നു വി​ളി​ക്കു​ന്ന രം​ഗ​നാ​ഥ​ൻ.

ഏ​റെ കാ​ല​മാ​യി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്ന അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം. സി​ന്ധു കൃ​ഷ്ണ​യെ കൂ​ടാ​തെ സി​മി എ​ന്നൊ​രു മ​ക​ൾ കൂ​ടി അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. 

സി​ന്ധു കൃ​ഷ്ണ​യു​ടെ മ​ക്ക​ളാ​യ അ​ഹാ​ന​യും ദി​യ​യും മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച് പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​സി​ന്ധു​വും കൃ​ഷ്ണ​കു​മാ​റു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കി ന​ട​ത്തി​യി​രു​ന്ന​ത്. എ​ല്ലാ കു​ടും​ബ ആ​ഘോ​ഷ​ങ്ങ​ളി​ലും മാ​താ​പി​താ​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ സി​ന്ധു പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു.

Latest News

Corehub Up